മജ്ഞുവാര്യര്‍ തിരിച്ചു വരുന്നു; ചിത്രം നിര്‍മ്മിക്കുന്നത് ദിലീപ്

തൃശൂര്‍: മലയാളികള്‍ ഏറെ കേള്‍ക്കാനാഗ്രഹിച്ച ആ വാര്‍ത്ത എത്തിക്കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേത്രികളിലൊരാളായ മജ്ഞുവാര്യര്‍ സിനിമ ലോകത്തേക്ക് മടങ്ങിവരുന്നു.

പ്രശസ്ത ഹിന്ദി ചിത്രമായ ‘കഹാനി” യുടെ മലയാളം റിമേക്കിലാണ് മജ്ഞു അഭിനയിക്കുക. വിദ്യാബാലന്‍ അവതരിപ്പിച്ച കരുത്തുറ്റ നായിക കഥാപാത്രത്തിനായിരിക്കും മലയാളത്തില്‍ മജ്ഞു വാര്യര്‍ ജീവന്‍ നല്‍കുക. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. ചിത്രത്തിന്റെ റീമേക്കവകാശം ലഭിച്ചാല്‍ ദിലീപ് തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക.

നവരാത്രി ഉത്സവത്തിന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ട് കാലാരംഗത്തേക്കുള്ള രണ്ടാം വരവിന് മജ്ഞു തുടക്കം കുറിച്ചതോടെയാണ് സിനിമയിലേക്കുള്ള മടക്കത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമായത്. മജ്ഞുവിന്റെ ഈ ആഗ്രഹത്തിന് ദിലീപ് പൂര്‍ണ പിന്തുണ നല്‍കികഴിഞ്ഞു എന്നാണ് സൂചന.

photo: Basheer Pattambi