മക്കയിൽ ഹൃദയാഘാതം മൂലം ഒഴുകൂർ സ്വദേശി മരണപ്പെട്ടു`

മക്ക: മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലെ ഒഴുകൂർ – നെരവത്ത് സ്വദേശി അബൂബക്കർ പള്ളിയാളി (60) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുപ്പത് വർഷമായി മക്കയിലെ ശാറാ മൻസൂറിൽ കഫ്തീരിയ നടത്തി വരികയായിരുന്നു. ജോലിക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കും വഴി തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യ ആരിഫയും, സലീന, റംല ,ജാസ്മിൻ, ഫൗസിയ എന്നീ നാല് പെൺമക്കളുമാണ്.അബദുസ്സലാം മൊറയൂർ, അബ്ദുൽ അസീസ് അടിവാരം, അബ്ദുന്നാസിർ കാളിക്കാവ്, അബ്ദുസ്സലാം കൊട്ടപ്പുറം എന്നിവർ മരുമക്കളുമാണ്