മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

വള്ളിക്കുന്ന്  മകളെ ലൈംഗികമായി പീഢിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അത്താണിക്കല്‍ കീഴയില്‍ ചുള്ളിയത്ത് മൊയ്തീന്‍കുട്ടിയെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ ഇയാള്‍ രണ്ട് വര്‍ഷമായി ലൈംഗികമായി പീഢിപ്പിച്ചു കൊണ്ടിരക്കുകയായിരുന്നത്രെ. വിദ്യാര്‍ത്ഥിനിയുടെ പഠനത്തിനലുള്ള പിന്നോക്കാവസ്ഥ തിരച്ചറിഞ്ഞ അധ്യാപകര്‍ നടത്തിയ ഇടപടലുകളെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലങ്ങിലാണ് പീഢനവിവരം പുുറത്തുവരുന്നത്. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയതത്.