മഅദനിയുടെ കേസുകള്‍ ഒന്നിച്ച്‌ പരിഗണിച്ചു കൂടെയെന്ന്‌ സുപ്രീം കോടതി

Madhaniദില്ലി: അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ കേസുകള്‍ ഒന്നിച്ച്‌ പരിഗണിച്ചു കൂടേയെന്ന്‌ സുപ്രീം കോടതി. മഅ്‌ദനിയുടെ കേസില്‍ വാദം കേള്‍ക്കവേയാണ്‌ കോടതി ഇങ്ങനെ ആരാഞ്ഞത്‌. ഇക്കാര്യത്തില്‍ ഒരാഴ്‌ചയ്‌ക്കകം നിലപാട്‌ അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട്‌ കോടതി ആവശ്യപ്പെട്ടു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ ഒന്‍പത്‌ കേസുകളാണുള്ളത്‌. ഇതില്‍ നിരവധി സാക്ഷികളെ ഇനിയും വിസ്‌തരിക്കാനുണ്ട്‌. വാദം കേള്‍ക്കുന്നതിനിടെയാണ്‌ കേസിലെ സാക്ഷികള്‍ ഒരേ ആളുകള്‍ തന്നെയാണെങ്കില്‍ ഒന്നിച്ച്‌ വിചാരണ നടത്തുന്നതിന്‌ എന്താണ്‌ തടസ്സമെന്ന്‌ കോടതി ആരാഞ്ഞത്‌.

ജസ്‌റ്റിസ്‌ ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ കേസില്‍ വാദം കേള്‍ക്കുന്നത്‌. കേസ്‌ അടുത്ത വെള്ളിയാഴ്‌ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.