മഅദനിക്ക് ജാമ്യമില്ല

ദില്ലി:  ഇന്ന് സുപ്രീംകോടതി പരിഗണിച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ തള്ളി.
ജസ്‌ററിസ് ചലമേശ്വര്‍, സദാശിവം എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ജാമ്യം നിഷേധിച്ചത്.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്നും വിദഗ്ധ ചികിത്സ വേണമെന്നായിരുന്നു മദനിയുടെ അഭിഭാഷകന്റെ പ്രധാന ആവശ്യം. എന്നാല്‍ ആര്യവൈദ്യയുടെ ബാംഗ്ലൂരിലെ ശാഖയില്‍ വിദഗ്ധ ചികിത്സ നല്‍കാണമെന്ന് കോടതി നിര്‍ദേശിചി്ു. കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍ അത് അംഗീകരിക്കുകയായിരുന്നു.
ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് മഅദനി 2010 ഓഗസ്റ്റ് മുതല്‍ പരപ്പന ജെയ്‌ലിലാണ്.