മംഗളം ചാനലിലേക്ക് വനിത മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: വനിത മാധ്യമ പ്രവര്‍ത്തകർ തിരുവനന്തപുരം മംഗളം ചാനല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുന്‍മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദശകലങ്ങള്‍ അടങ്ങിയ വാര്‍ത്ത വനിത മാധ്യമ പ്രവര്‍ത്തകരെ അടക്കം അവേഹേളിക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് മാര്‍ച്ച് നടത്തിയത്.

നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ ആഭിമുഖ്യത്തിലായിരുന്നു ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ മാര്‍ച്ച്. തിരുവനന്തപുരം മംഗളം ഓഫീസലിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി  വനിത മാധ്യമ പ്രവര്‍ത്തര്‍ പങ്കെടുത്തു.

തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷ്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിനെ നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ ഗീത നസീര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. മംഗളത്തിന്റെ തേന്‍ കെണി വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വനിത മാധ്യമ പ്രവര്‍ത്തകരുടെ പോസ്റ്റര്‍ ക്യാമ്പയിനും സജീവമായിട്ടുണ്ട്.