ഭൗമദിന സന്ദേശമുയര്‍ത്തി താനൂരിലെ ഇടത്‌സ്ഥാനാര്‍ഥിയുടെ പ്രചാരണം

v aburahmanതാനൂര്‍: ആഗോള താപനത്തിന്റെ കെടുതികള്‍ രൂക്ഷമായ കാലത്ത്‌ ഭൂമിക്ക്‌ തണലൊരുക്കണമെന്ന സന്ദേശവുമായി താനൂര്‍
നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി വി അബ്‌ദുറഹിമാന്റെ തിരഞ്ഞെടുപ്പ്‌ പര്യാടനം. ലോക ഭൗമ ദിനത്തിലാണ്‌ സ്ഥാനാര്‍ഥി തന്റെ പ്രചാരണ പരിപാടികള്‍ വ്യത്യസ്‌തമാക്കിയത്‌. കോറാട്‌ ഗവണ്‍മെന്റ്‌ എല്‍ പി സ്‌കൂളില്‍ മാവിന്‍ തൈ നട്ടാണ്‌ സ്ഥാനാര്‍ഥി പഞ്ചായത്തിലെ പര്യാടനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. അദ്ദേഹത്തിന്റെ പ്രകൃതി സൗഹൃദമായ ഫെയ്‌സ്‌ ബുക്ക്‌ സന്ദേശത്തിനും മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.