ഭോപ്പാലില്‍ ജയില്‍ചാടിയ 8 സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

untitled-1-copyഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ എയിന്ത്ഖെഡി ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പൊലീസിന് നേരെ ആക്രമണത്തിന് ശ്രമിച്ചതോടെ വെടിവെയ്ക്കുകയായിരുന്നു.

രാത്രി രണ്ടോടെ ജയില്‍ വാര്‍ഡറെ കഴുത്തറുത്ത് കൊന്നാണ് എട്ടുപേരും തടവുചാടിയത്. സ്റ്റീല്‍പ്ളേറ്റും ഗ്ളാസും ഉപയോഗിച്ചാണ് വാര്‍ഡറെ കൊന്നത്. തുടര്‍ന്ന് ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജയിലിന്റെ മതില്‍ ചാടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. രാവിലെ 11ഓടെ യാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഇവര്‍ തടവ് ചാടിയ സംഭവത്തില്‍ 5 ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.