ഭൂമി തട്ടിപ്പ്‌ കേസില്‍ സലീംരീജിനും കൂട്ടുപ്രതികള്‍ക്കും ജാമ്യം

Gunman-saleem rajകൊച്ചി: ഭൂമി തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനും കൂട്ടുപ്രതികളായ ഏഴുപേര്‍ക്കും ജാമ്യം. ഉപാധികളോടെയാണ്‌ തിരവനന്തപരം പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചത്‌. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്‌.

എല്ലാ ശനിയാഴ്‌ചയും സിബിഐയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നും ഉപാധിയുണ്ട.്‌

കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ്‌ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മെന്‍മാനായ സലീംരാജിനെതിരെയുള്ള കേസ്‌.