ഭൂമിദാനക്കേസ് ; തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ വഴിയെ അറിയാം: വിഎസ്

ദില്ലി : ഭൂമിദാനക്കേസില്‍ തനിക്കെതിരായി ഗൂഢാലോചന നടത്തിയവരെ വഴിയെ അറിയാമെന്ന് പരിതുപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തനിക്കെതിരായി പ്രവര്‍ത്തിച്ചവര്‍ ഭരണപക്ഷത്തുളളവര്‍ മാത്രമല്ലെന്നും അതില്‍ പ്രതിപക്ഷത്തുള്ളവര്‍ കൂടിയുണ്ടെന്നും അധികം വൈകാതെ തന്നെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും വിഎസ് പറഞ്ഞു.

ഭൂമിദാനക്കേസില്‍ വിഎസിനു വേണ്ടി ഇടപെട്ട വിവരാവകാശ കമ്മീഷന്‍ അംഗം നടരാജന്റെ നിയമനത്തില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി വിയോജനകുറിപ്പ് രേഖപ്പെടുത്തിയില്ലായിരുന്നുവെന്നും നടരാജനെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി കൂടി ഉള്‍പ്പെട്ട സമിതികൂടിയായിരുന്നു വെന്നും വി എസ് പറഞ്ഞു.

ഭൂമിദാനകേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വഎസ് അച്യുദാനന്ദന്റെ ബന്ധു സോമനും പി എ സുരേഷ്‌കുമാറും നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക.

ജസ്റ്റിസ് എച്ച്എല്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.