ഭൂമിദാനം ; യുവജനമാര്‍ച്ച് ഇന്ന്

തേഞ്ഞിപ്പലം : ഭൂമിദാനത്തിന് നേതൃത്വം നല്‍കിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സറെ പുറത്താക്കുക, ഭൂമിദാനത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വ്യാഴാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് യുവജനമാര്‍ച്ച് നടത്തുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വ രാജേഷ് എംഎല്‍എ, പി. ശ്രിരാമകൃഷ്ണന്‍ എംഎല്‍എ എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

ക്യാമ്പസില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.