ഭൂചലനം പ്രവചിക്കുന്നതില്‍ പരാജയപ്പെട്ട 7 ശാസ്ത്രജ്ഞര്‍ക്ക് തടവുശിക്ഷ.

ഇറ്റലി: കൃത്യസമയത്ത് ഭൂചലനം പ്രവചിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാത്ത കുറ്റത്തിന് ഇറ്റലിയില്‍ ഏഴ് ശാസ്ത്രജ്ഞര്‍ക്ക് ആറുവര്‍ഷം തടവുശിക്ഷ.

2009 ല്‍ നടന്ന ഭൂചലനത്തില്‍ 300 പേര്‍ മരിച്ചിരുന്നു. ഈ പ്രവചനം പരാജയപ്പെട്ടതിനാലാണ് ഇവര്‍ക്ക് തടവുശിക്ഷ വിധിച്ച്‌കൊണ്ട് ലാക്വിലയിലെ കോടതിയുടെ ഈ വിധി.

എന്നാല്‍ ശാസ്ത്രജ്ഞര്‍ക്കെതിരെ വിധിച്ച ഈ വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശാസ്ത്ര സമൂഹം രംഗത്തെത്തിയിട്ടുണ്ട്.