ഭുമികുലുക്കത്തിന്‌ കാരണം സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നത്‌


460904-Fazl-1352096519-985-640x480ഭുമികുലുക്കമടക്കമുള്ള പ്രകതിദുരന്തങ്ങളുണ്ടാവുന്നത്‌ നാട്ടില്‍ ജീന്‍സ്‌ ധരിക്കുന്ന സ്‌ത്രീകളുള്ളതൊകൊണ്ടാണന്ന്‌ പാക്‌ മതപണ്ഡിതന്‍. ഈസ്ലാമാബാദില്‍ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ പാക്കിസ്ഥാന്‍ ജമാ അത്‌ ഉലമ-ഇ-ഇസ്ലാമി അമീര്‍ മൗലാന ഫസലുര്‍ രഹ്മാന്‍ ഈ പരാമര്‍ശം നടത്തിയത്‌.
മാത്രമല്ല രാജ്യത്തെ ജീന്‍സ്‌ ധരിക്കുന്ന സ്‌ത്രീകള്‍ക്കെതിരെ പട്ടാളനടപടി കൈക്കൊള്ളണമെന്ന്‌ പാക്‌ പ്രതിരോധവകുപ്പിനോട്‌ അവിശ്യപ്പെടുന്നുമുണ്ട്‌ മൗലാനാ ഫസലുര്‍ റഹ്മാന്‍.
.നേരത്തെ തെഹരിക്‌-ഇ- താലിബാന്‍ പാക്കിസ്ഥാനെതിരെ നടപടി സ്വീകരിച്ചതിനെ വിമര്‍ശിച്ചിട്ടുള്ളയാളാണ്‌ ഫസലുര്‍ റഹ്മാന്‍.. താലിബാന്‍ പാക്കിസ്ഥന്റെ ശത്രുവല്ലെന്നും ശത്രുക്കളെ നേരടുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.