ഭീതിപരത്തി നാവികസേന സര്‍വെ

പരപ്പനങ്ങാടി : തീര സേനയുടെ സര്‍വെയുടെ ഭാഗമായി വന്ന നാവികസേനയുടെ കപ്പലും ഹെലികേപ്റ്ററുകളും തീരത്ത് ഏറെ നേരം ഭീതി പരത്തി. പരപ്പനങ്ങാടി കെട്ടുങ്ങല്‍, ചാപ്പപ്പടി ഭാഗത്തായി എത്തിയ ഹെലിക്കോപ്പറ്ററില്‍ നിന്നും ആളെ ഇറക്കുന്നതും കയറ്റുന്നതും ഏറെ നേരം കൗതുകത്തോടെ നോക്കിനിന്ന നാട്ടുകാര്‍ ഏറെ നേരം കഴിഞ്ഞിട്ടും നിര്‍ത്താതായതോടെ ഭീതിയിലാവുകയായിരുന്നു. ഇതിനിടെ നാവികസേന തീവ്രവാദികളെ തിരയുകയാണെന്ന വാര്‍ത്ത പടരുകയും ചെയ്തുരുന്നു.

സംഭം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതെ പറ്റി അറിയില്ലെന്നു പറഞ്ഞ പോലീസ് പിന്നീട് ഉന്നതാധികാരികളുമായി ബന്ധപ്പെട്ട് നേവിയുടെ തീരദേശ പര്യവേഷണമാണെന്ന് സ്ഥിരീക്കുകയായിരുന്നു.

ഫിഷറീസ് വകുപ്പ് താനൂര്‍ മുതല്‍ തലശ്ശേരി വരെ തീരക്കടലില്‍ പര്യവേഷണം നടത്തുമെന്ന് നേരത്തെ അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പലരും ഈ വാര്‍ത്ത ശ്രദ്ധിക്കാതെ പോയതാണ് ആശയകുഴപ്പത്തിനിടയാക്കിയത്.