ഭാര്‍ത്താവിന്റെ അമിത ലൈംഗീകാസക്തി ഭാര്യ വിവാഹ മോചനത്തിനായി കോടതിയിലേക്ക്

ഇങ്ങനെ ഒരു കാര്യത്തിന് നമ്മുടെ നാട്ടില്‍ ആരും കേസിന് പോയതായി അറിയില്ല. ഏതായാലും ഇത് നടന്നത് ബ്രിട്ടണിലാണ്. വളരെ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന മാര്‍ക്ക്- നിക്കോള ദമ്പതികള്‍ വേര്‍പിരിയാന്‍ ഇപ്പോഴിതാ സെക്‌സ് കാരണമായിരിക്കുന്നു. ഭര്‍ത്താവായ മാര്‍ക്കിന്റെ അമിത ലൈംഗീകാസക്തി 27 കാരിയായ ഭാര്യ നിക്കോള തന്റെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു.

ദിവസത്തില്‍ ഏറ്റവും കുറഞ്ഞത് നാലു തവണയെങ്കിലും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടണമെന്നതാണ് മാര്‍ക്കിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഇയാള്‍ ആകെ അസ്വസ്ഥനാകുമത്രെ. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതെങ്കിലും വീട്ടുജോലിയില്‍ ഏര്‍പ്പെടുകയാണോ എന്നതും പ്രശ്‌നമില്ല, വീട്ടില്‍ കുട്ടികള്‍ ഉണ്ടോ എന്നതും പ്രശ്‌നമല്ല മാര്‍ക്കിന് കാര്യം സാധിക്കണം. ഇത് സഹിക്കാതെയാണ് നിക്കോള പിരിയാന്‍ തീരുമാനിച്ചത്.

ഇതിനെല്ലാം പുറമെ അശ്ലീല സിഡികളുടെ വലിയ ശേഖരമുള്ള മാര്‍ക്കിന്റെ പ്രധാന വിനോദം ഇത് കാണുകയും കണ്ട കാര്യം ഭാര്യയില്‍ പരീക്ഷിക്കുകയുമാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ വളരെ ചെറുപ്പം മുതല്‍ അശ്ലീല സിഡികള്‍ കണ്ടുവളര്‍ന്നതുമൂലം മാര്‍ക്ക് സെക്്ഷ്വല്‍ അഡിക്ക്റ്റായിരിക്കുകയാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഏതായാലും ഈ കേസ് വലിയ ചര്‍ച്ചയായിമാറിയിരിക്കുകയാണ്.