ഭാര്യയെ ഫോണിവിളിച്ച് ശല്യംചെയ്ത കൂട്ടുകാരന്റെ കൈവെട്ടി.

കാളികാവ് : ഭാര്യയെ ഫോണില്‍വിളിച്ച് ശല്യംചെയ്ത കൂട്ടുകാരന്റെ കൈവെട്ടി. ചോക്കാട് മാലത്തടം എസ്‌റ്റേറ്റില്‍ ജോലിചെയ്യുന്ന ശെല്‍വകുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായി കൈക്ക് മുറിവേറ്റ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുമാറിനൊപ്പം ജോലിചെയ്യുന്ന ഗൂഡല്ലൂര്‍ സ്വദേശി വീരയ്യയാണ് കൈവെട്ടിയതെന്ന് പോലീസ് പറഞ്ഞു. വീരയ്യയുടെ ഭാര്യയെ കുമാര്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്ല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൈവെട്ടില്‍ കലാശിച്ചത്.
സംഭവത്തെ തുടര്‍ന്ന് വീരയ്യയെ കാളികാവ് പോലീസ് കസ്റ്റഡിയിലെടുത്തു.