ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പരപ്പനങ്ങാടി:  ഭാര്യയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളണം സ്വദേശി എ.അബ്ദുല്‍ റഷീദിനെയാണ് ഞായറാഴ്ച പരപ്പനങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മാതാവടക്കം 5 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇയാളെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.