ഭാര്യയെ ഡോക്ടറോടൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്ത്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌തയാള്‍്‌ അറസ്‌ററില്‍

പള്ളുരുത്തി: ഡോക്ടറെ ഭാര്യയുമൊന്നിച്ചുള്ള നഗ്ന ചിത്രം കാണിച്ച്‌ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ ഭര്‍ത്താവ്‌ അറസ്റ്റില്‍. പത്തനാപുരം സ്വദേശി റെജി(മാര്‍ഫി-35)യെയാണ്‌ പള്ളരുത്തി പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

65 കാരനായ കൊച്ചി സ്വദേശിയായ ഡോക്ടറെ റെജിയും ഭാര്യയും ചേര്‍ന്ന്‌ ട്രാപ്പിലാക്കുകയായിരുന്നു. ഡോക്ടറെ തേവരയിലെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുവന്ന്‌ റെജിയുടെ ഭാര്യയുമായി ചേര്‍ത്തു നിര്‍ത്തി നഗ്നഫോട്ടോയെടുക്കുകയായിരുന്നു. റെജിയുടെ ഭാര്യക്ക്‌്‌ ഡോക്ടറുമായി നേരത്തെ ബന്ധമുണ്ടായിരുന്നു.

ഡോക്ടറില്‍ നിന്ന്‌ ഒരു കോടി രൂപ ആവശ്യപ്പെട്ട റജി പലപ്പോഴായി ഡോക്ടറില്‍ നിന്ന്‌ 6 ലക്ഷം രൂപയോളം കൈക്കലാക്കിയിരുന്നു. പണത്തിനായി ഇയാള്‍ തുടര്‍ച്ചയായി ശല്ല്യം ചെയ്‌തതോടെയാണ്‌ ഡോക്ടര്‍ റെജിക്കെതിരെ പോലീസില്‍ പരാതിപ്പെട്ടത്‌. തുടര്‍ന്ന്‌ വെള്ളിയാളഴ്‌ച ഡോക്ടറില്‍ നിന്ന്‌ പണം ആവശ്യപ്പെട്ടെത്തിയ ഇയാളെ മഫ്‌ടിയിലെത്തിയ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

റെജിയെ കൂടാതെ റെജിയും ഭാര്യയും ഭാര്യാ സഹോദരിയും കേസില്‍ പ്രതികളാണെന്ന്‌ പോലീസ്‌ പറഞ്ഞു.