ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോന്നി : കോന്നി ആനകുത്തി നെടുമ്പാറ ചരുവില്‍ ഭാസ്‌ക്കരന്റെ മകന്‍ ഉത്തമന്‍ (42) ആണു ഭാര്യ സുജാത (38) യെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്.
ഉറങ്ങിക്കിടക്കുകയായിരുന്ന സുജാതയെ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് ഉത്തമന്‍ വെട്ടുകത്തികൊണ്ട കഴുത്തറത്ത്കൊലപ്പെടുത്തിയത്. സുജാതയുടെ സഹോദരിയുടെ മകളുടെ ഇന്നു നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് മുളന്തറ സ്വദേശികളായ ഇവര്‍ നെടുമ്പാറയിലെ കുടുംബവീട്ടിലെത്തിയത്.


സുജാതയുടെ നിലവിളികേട്ട് ഉറക്കമുണര്‍ന്ന കുട്ടികളാണ് അമ്മ രക്തത്തില്‍ പിടയുന്നത് കണ്ടത്. ബഹളം കേട്ട് എത്തിയ സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന സ്ഥലത്തെത്തിയ പോലീസ് സുജാതയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

.കൂലിപ്പണിക്കാരനായ ഉത്തമന്‍ നിരന്തരം മദ്യപിച്ചശേഷമാണ് വീട്ടിലെത്തിയിരുന്നതെന്നും അമ്മയെ അച്ഛന്‍ മര്‍ദിക്കാറുണ്ടായിരുന്നതായും കുട്ടികള്‍ പോലീസിന് മൊഴിനല്‍കി.