ഭാര്യമാര്‍ പഴകുമ്പോള്‍ ഹരം കുറയും; ജയ്‌സ്വാള്‍

ദില്ലി: ഭാര്യമാര്‍ പഴകുമ്പോള്‍ ഹരംകുറയുമെന്ന് ഒരു കേന്ദ്രമന്ത്രി. സംഭവം വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി. അഴിമതിയില്‍ ആരോപണ വിധേയനായ ശ്രീപ്രകാശ് ജയ്‌സ്വാളാണ് ഈ വിവാദ പ്രസ്താവന നടത്തിയത്.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ച വാര്‍ത്തയറിഞ്ഞ് കാണ്‍പൂരിലെ ഒരു യോഗത്തി വച്ച് ജയ്‌സ്വാള്‍ കമന്റ് പാസാക്കുകയായിരുന്നു.

ഇതാണ് മന്ത്രി പറഞ്ഞത്’ പുതിയജയവും പുതിയ വിവാഹവും സന്തോഷം നല്‍കുന്നതും ആകര്‍ഷകവുമാണ്.. കാലം കടന്നുപോകുമ്പോള്‍ ജയം പഴകും അതേപോലെതന്നെയാണ് ഭാര്യയും..പഴകിയ ഭാര്യമാര്‍ക്ക് ഹരംകുറയും ‘.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതോടെ വനിത സംഘടനകളും,യുവജന സംഘടനകളും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ മമതശര്‍മ്മ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.

സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അദേഹം മാപ്പു പറയുകയായിരുന്നു.