ഭാരതപ്പുഴ നിറഞ്ഞൊഴുകി; ചമ്രവട്ടം ഷട്ടര്‍ തുറന്നു.

തിരൂര്‍: ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ഷട്ടറുകള്‍ അടച്ചതിനെ തുടര്‍ന്ന ഭാരതപുഴ കരകവിഞ്ഞു. പുഴയുടെ തീരത്തുള്ള ചില വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് 12 ഷട്ടറുകള്‍ തുറന്നാണ് ജലനിരപ്പ് താഴ്ത്തിയത്.

ഈ മാസം ഒന്നാം തിയ്യതി റഗുലേറ്ററിന്റെ എഴുപത് ഷട്ടറുകളും അടച്ചതോടെ പുഴയിലെ ജലനിരപ്പ് മൂന്നര മീറ്ററിലധികം ഉയരുകയായിരുന്നു. ഇതിനിടെ പാലക്കാട് മലനിരകളില്‍ നിന്ന് മലവെള്ളം ഒഴികിയെത്തിയതോടെ 12 കിമി നീളം വരെ കുറ്റിപ്പുറം പാലം വരെ ഭാരതപുഴ നിറഞ്ഞൊഴുകുകയായിരുന്നു. ആദ്യമായാണ് മഴയില്ലാത്ത കാലത്ത് ഇവിടെ നിള നിറഞ്ഞൊഴികയത്. ജലനിരപ്പ് ഇപ്പോള്‍ മൂന്ന് മീറ്ററായി ക്രമീകരിച്ച് നിര്‍ത്തിയിരിക്കുകയാണ്.

 

Related Articles