ഭവനവായ്പകള്‍ക്ക് പലിശനിരക്ക് കുറയ്ക്കാനുള്ള പുതിയപദ്ധതിയുമായി എസ് ബി ഐ.

ദില്ലി : ഉയര്‍ന്ന നിരക്കിലുള്ള ഭവനവായ്പകള്‍ കുറഞ്ഞപലിശനിരക്കിലേക്ക് മാറ്റുവാനുള്ള പുതിയ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നു. 14.75 ശതമാനം പ്രൈ ലെന്‍ഡിംങ് നിരക്കില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് ഈ പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക.
ബാങ്കിന്റെ അടിസ്ഥാനനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്ന ഫ്‌ളോട്ടിംങ് റേറ്റിലേക്കാണ് ഇത്തരത്തിലുള്ള വായ്പകള്‍ മാറ്റാന്‍ അവസരം ലഭിക്കുന്നത്. വായ്പ കാലാവധിയില്‍ മാറ്റമുണ്ടാകില്ലെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. കൂടാതെ മറ്റുചില സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും എസ്ബിഐ ഇതോടൊപ്പം ഉയര്‍ത്തിയിട്ടുണ്ട്.
7 മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 7 ല്‍ നിന്ന് 8 ഉം 90 മുതല്‍ 180 ദിവസം വരെയുള്ളവയ്ക്ക് 75 ശതമാനവും 180 മുതല്‍ 240 ദിവസം വരെയുള്ളവയ്ക്ക് ഒരു ശതമാനം വരെയുമാണ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്.