ഭര്‍ത്താവിനെ കൊലപ്പെടുത്തി മകളെ രക്ഷിച്ച വീട്ടമ്മയെ വെറുതെ വിട്ടു

ചെന്നൈ: സ്വന്തം മകളുടെ മാനംകാക്കാന്‍ ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ചു കൊന്ന കേസില്‍ വീട്ടമ്മയെ പോലീസ് വെറുതെ വിട്ടു. മധുര പോലീസാണ് പോലീസ് ആക്ടിലെ നൂറാം വകുപ്പനുസരിച്ച് വീട്ടമ്മയെ വെറുതെ വിട്ടത്.

 

മധുര തിരുപ്പാലൈ ഭാരതിനഗര്‍ ഇളങ്കോ അടികള്‍ തെരുവിലെ ധനകാര്യസ്ഥാപന ഉടമയായ ജ്യോതിബസു എന്ന വീരണന്‍ (46) ഫെബ്രുവരി ഒമ്പതിന് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ ഉഷാറാണിയെ (40) വെറുതെ വിട്ടത്. മദ്യപാനിയായ വീരണന്‍ സ്വന്തം മകളെ മാനഭംഗപ്പെടത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റുവഴിയില്ലാതെയാണ് ക്രിക്കറ്റുബാറ്റുകൊണ്ട് തലക്കടിച്ചതെന്നും അടിയേറ്റുവീണ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ തനിക്കതിനു കഴിഞ്ഞില്ലെന്നും ഉഷാറാണി മൊഴി നല്‍കിയിരുന്നു.

 

ഇവരുടെ മൊഴി സത്യമാണോ എന്നറിയാന്‍ പോലീസ് മധുര ഗവ:ആശുപത്രിയില്‍ അമ്മയെയും മകളെയും വൈദ്യപരിശോധനക്ക് വിധേയമാക്കി.