ഭര്‍ത്താവിനെ കൊന്ന്‌ പ്രവാസി യുവതി രാജ്യംവിട്ടു; 10 മാസം പ്രായമായ കുഞ്ഞിനെ അയല്‍ക്കാരിയെ ഏല്‍പ്പിച്ചു

Untitled-1 copyകുവൈറ്റ്‌: ഭര്‍ത്താവിനെ കൊലപ്പെടുത്തി പ്രവാസിയായ യുവതി രാജ്യം വിട്ടു. ഈജിപിറ്റ്‌ പൗരയായ യുവതിയാണ്‌ തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ അയല്‍ക്കാരിയെ ഏല്‍പ്പിച്ച്‌ നാടുവിട്ടത്‌. ഒരത്യാവശ്യ കാര്യത്തിന്‌ പുറത്തുപോകുമെന്നും കുഞ്ഞിനെ അല്‍പസമയത്തേക്ക്‌ നോക്കണമെന്നും പറഞ്ഞയാണ്‌ യുവതി അയല്‍ക്കാരിയോട്‌ പറഞ്ഞത്‌. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാതായതോടെ അയല്‍ക്കാരി യുവതിയുടെ ഫോണിലേക്ക്‌ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

എന്നാല്‍ 10 മണിക്കൂറിന്‌ ശേഷം താന്‍ ഈജിപ്‌തിലെത്തയെന്ന സന്ദേശമാണ്‌ അയല്‍വാസിക്ക്‌ ഫോണില്‍ ലഭിച്ചത്‌. ഞാന്‍ ഇപ്പോള്‍ ഈജിപ്‌തിലാണെന്നും ഇന്നോ നാളയോ ഒരു സ്‌ത്രീ കുഞ്ഞിനെ എടുക്കാന്‍ വരുമെന്നും ഞാന്‍ എന്തിനാണ്‌ കുവൈറ്റ്‌ വിട്ടതെന്ന്‌ അല്‍പ സമയത്തിന്‌ ശേഷം അറിയാമെന്നും കുഞ്ഞിനെ ശ്രദ്ധിക്കണമെന്നുമായിരുന്നു സന്ദേശം.

യുവതിയുടെ ഫ്‌ളാറ്റില്‍ നിന്ന്‌ ദുര്‍ഗന്ധം വമിച്ചതോടെ അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 51 കാരനായ ഭര്‍ത്താവ്‌ ചോരയില്‍ കുളിച്ച്‌ കിടക്കുന്നതാണ്‌ ഫ്‌ളാറ്റിലെത്തിയ പോലീസ്‌ കണ്ടത്‌. അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ്‌. ഇവര്‍ക്ക്‌ മറ്റ്‌ രണ്ട്‌ കുട്ടികള്‍കൂടിയുണ്ട്‌. ഇവര്‍ കൊലപാതകം നടക്കുന്നതിന്‌ മുന്‍പ്‌ കുവൈറ്റ്‌ വിട്ടിരുന്നു. പാസ്‌പോര്‍ട്ട്‌ ഇല്ലാത്തതിനാലാണ്‌ ഇളയകുട്ടിയെ കൊണ്ടുപോകാന്‍ കഴിയാതിരുന്നത്‌.