ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന്‌ പറയാനാവില്ല: മന്ത്രി സി.എന്‍ ബാലകൃഷ്‌ണന്‍

balakrishnanതൃശൂര്‍: ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി മന്ത്രി സി എന്‍ ബാലകൃഷ്‌ണന്‍. തനിക്ക്‌ അമിത ആത്മവിശ്വാസമില്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ ആറു സിറ്റുകള്‍ യുഡിഎഫ്‌ നിലനിര്‍ത്തും. 19 കഴിയാതെ ഒന്നും പറയാനാകില്ലെന്നും അദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയടക്കം പ്രചരണത്തിനെത്തിയ തെരഞ്ഞെടുപ്പാണിത്‌. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും പറയുന്നതുപോലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന്‌ പറയാന്‍ തനിക്കാവില്ലെന്നും അദേഹം വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്ത്‌ ഇടതുതരംഗമുണ്ടാകുമെന്ന്‌ ഇന്നസെന്റ്‌ എം പി പറഞ്ഞു. അഴിമതികൊണ്ടു മൂടിയ സര്‍ക്കാറിനെതിരായ വിധിയെടുത്താകും ഉണ്ടാകുകയെന്നും അദേഹം പറഞ്ഞു.