ഭജനയുടെ മറവില്‍ പതിനാലുകാരിയെ പീഢിപ്പിച്ച്‌ സ്വാമി അറസ്റ്റില്‍

21646_718779കുന്നംകുളം: ഭജനക്കായെത്തിയ പതിനാലുകാരിയെ ബിയര്‍ നല്‍ിക പീഡിപ്പിച്ചെന്ന പരാതിയില്‍ ആധ്യാത്മികകേന്ദ്രം നടത്തിപ്പുകാരനായ സ്വാമിയെ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ഗുരുവായൂരിനടുത്ത്‌ മമ്മിയൂരില്‍ ‘ഹരേകൃഷ്‌ണ സത്സംഗ്‌’ എന്ന ആധ്യാത്മിക കേന്ദ്രം നടത്തുന്ന തൃശ്ശൂര്‍ പുത്തന്‍വീട്ടില്‍ പ്രദീപ്‌മേനോനാണ്‌(39) പിടിയിലായത്‌.
കഴിഞ്ഞ ഏപ്രില്‍ 18നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. അമ്മക്കും അനിയത്തിക്കുമൊപ്പമാണ്‌ പെണ്‍കുട്ടി ഭജനക്കെത്തിയത്‌. ഭജനകഴിഞ്ഞ്‌ രാത്രിയില്‍ ഈ കുടുംബം അവിടെ കഴിയവെ ജ്യൂസാണെന്ന്‌ പറഞ്ഞ ബിയര്‍ നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുയായിരുന്നത്രെ. പെണ്‍ുക്കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ്‌ പീഡനം നടന്നത്‌. ഇത്‌ മനസ്സിലാക്കിയ പെണ്‍കുട്ടി വീട്ടിലെത്തി മുത്തശ്ശിയോട്‌ വിവരം പറയുകയായിരുന്നു.. തുടര്‍ന്ന്‌ മുത്തശ്ശി ഗള്‍ഫിലുള്ള പെണ്‍കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും അയാള്‍ നാട്ടിലെത്തി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌

ബിടെക്‌ ബിരുദദാരിയയായ പ്രദീപ്‌ മേനോന്‍ നേരത്തെ തൃശ്ശൂരില്‍ ഇലക്ട്രോണിക്‌സ്‌ സ്ഥാപനം നടത്തിയിരുന്നു. ബിസിനസ്സില്‍ വലിയനഷ്ടം വന്ന്‌ കടം കയറിയതോടെ ഇയാള്‍ ആധ്യാത്മിക രംഗത്തേക്ക്‌ തിരിയുകയായിരുന്നു. തടുര്‍ന്ന്‌ നാലു വര്‍ഷമായി മമ്മിയൂരില്‍ സത്സംഗ്‌ കേന്ദ്രം നടത്തിവരികയാണ്‌. വാടകക്കെടുത്ത്‌ രണ്ടുനില വീടാണ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്‌ മനശാന്തിക്കായ പ്രത്യേക ഭജനയാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌. വാദ്യോപകരണങ്ങളുടെ അകമ്പോടിയോടെയാണ്‌ ഭജന. ഇതിനായി ദുരെ ദിക്കുകളില്‍ നിന്നാണ്‌ ഭക്തര്‍ എത്തുകയെന്ന്‌ സമീപവാസികള്‍ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും അനുജത്തിയും മിക്കവാറും എല്ലാ അവധിദിവസങ്ങളിയും ഈ അധ്യത്മിക ഭജനക്കെത്താറുണ്ടെത്തരെ ഭജന കഴിഞ്ഞാലും ഇവര്‍ അവിടെത്തന്നെ ഒന്നുരണ്ടു ദിവസം തങ്ങുക പതിവാണത്രെ.

ആധ്യാത്മികതയുടെ പേരില്‍ ഈ കേന്ദ്രത്തില്‍ ലൈംഗികചൂഷണവു തട്ടിപ്പിനും മറ്റുചിലരും ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.