ഭക്ഷ്യവിഷബാധ: ഒരു കുടുംബത്തിലെ 9 പേര്‍ ആശുപത്രിയില്‍

താനൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവ് ബൈപ്പാസ് റോഡില്‍ കുന്നുമ്മല്‍ നഫീസ (56), ബന്ധുക്കളായ വാഹിദ (20), നിദ (4), ആസിയ (28), നിഷ (22), സൈനബ (40), സീനത്ത് (42), ഹാഷിം (5), മനു (4) എന്നിവരെയാണ് താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി കഴിച്ച ഭക്ഷണമാണ് വിഷബാധക്ക് കാരണമായതെന്ന് പറയപ്പെടുന്നു. ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പധികൃതര്‍ വീട് സന്ദര്‍ശിച്ചു.