“ഭക്ഷണത്തെ മരുന്നാക്കൂ മരുന്ന് ഭക്ഷണം ആകുന്നതിനു മുമ്പ്‌” അഹലാം ജിദ്ദയുടെ ആരോഗ്യ ബോധവല്‍കരണ പരിപാടിക്ക് തുടക്കം കുറിച്ചു.

ജിദ്ദ : അഹലാം ജിദ്ദയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍കുന്ന ആരോഗ്യ ബോധവല്‍കരണ പരിപാടിക്ക് ജിദ്ദയില്‍ തുടക്കം കുറിച്ചു. “ഭക്ഷണത്തെ മരുന്നാക്കൂ മരുന്ന് ഭക്ഷണം ആകുന്നതിനു മുമ്പ്‌” എന്ന തലകെട്ടോടെ ആരംഭിച്ച പരിപാടി വിവിധ സംഘടനകള്‍ക്കിടയിലും കുടുംബ സദസ്സുകളിലും അവതരിപ്പിക്കും . ഇതിനായി 0536770500 ല്‍ ബന്ധപെടാവുന്നതാണ്.
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുകയാണ് വേണ്ടത് എന്നത് കൊണ്ട് ഭക്ഷണത്തെ ശരീരത്തിന്‍റെ ആവശ്യം അറിഞ്ഞു കഴിച്ചാല്‍ തന്നെ നിരവധി രോഗങ്ങളില്‍ നിന്നും മുക്തി നേടാനാവും . പ്രവാസികളെ ശാരീരികമായും സാമ്പത്തികമായും ആരോഗ്യ രംഗം ഇപ്പോൾ വേട്ടയാടികൊണ്ടിരിക്കുന്നു .സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചാലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നില്ല . അത് കൊണ്ടാണ് ആരോഗ്യ ബോധവല്‍കരണ പരിപാടിയുമായി മുന്നോട്ട് പോകുന്നത് എന്ന് അഹ്‌ ലാം ജിദ്ദ പ്രസിഡണ്ട് ഹനീഫ ഇയ്യം മടക്കല്‍ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .
ജീവിത രീതിയിലെ മാറ്റങ്ങള്‍ വെക്തികളിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ജനങ്ങളില്‍ അറിയിച്ചു കൊടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൂടെ ഉണ്ടാകുമെന്നും പരിപാടി ഉത്ഘാടനം ചെയ്തു ജിദ്ദയിലെ പരിശീലകൻ അമീര്‍ഷ പാണ്ടിക്കാട് പറഞ്ഞു .
ശരീരത്തെ നല്ല രീതിയില്‍ പരിപാലിക്കുന്നതില്‍ പ്രവാസികള്‍ കാര്യമായി ശ്രദ്ദിക്കുന്നില്ല .അത് കൊണ്ട് തന്നെ രോഗിയകുമ്പോള്‍ ജോലി നഷ്ടപെട്ട്നാട്ടില്‍ പോകുന്ന പ്രവാസികള്‍ സമൂഹത്തില്‍ ഒറ്റപെട്ടു പോകുന്നു എന്ന് ആശംസ അര്‍പിച്ചു ബിഷെര്‍ പി കെ താഴെ കോട് പറഞ്ഞു.ഷിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രവി കുമാര്‍ സ്വാഗതവും സലിം മറോട്ടിക്കൽ നന്ദിയും പറഞ്ഞു.