ബ്രൗണ്‍ഷുഗറുമായി കൊച്ചിയില്‍ രണ്ടുപേര്‍ പിടിയില്‍

കൊച്ചി: അന്തര്‍ സംസ്ഥാന ബ്രൗണ്‍ഷുഗര്‍ സംഘത്തിലെ രണ്ട്‌ പേര്‍ എറണാകുളത്ത്‌ പിടിയില്‍. പശ്ചിമബംഗാളില്‍ നിന്നും ബ്രൗണ്‍ഷുഗറുമായെത്തിയ സംഘത്തിലെ രണ്ട്‌ പ്രധാനികളാണ്‌ പിടിയിലായത്‌.

എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതികള്‍ പിടിയിലായത്‌. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ്‌ സ്വദേശികളായ ഹസീബര്‍ ഷെയ്‌ക്ക്‌, സഹജന്‍ ഷേയ്‌ക്ക്‌ എന്നിവരാണ്‌ പിടിയിലായത്‌. ബ്രൗണ്‍ഷുഗര്‍ കടത്തുകേസില്‍ നേരത്തെ പിടിയിലായവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിന്‌ ഒടുവിലാണ്‌ പിറവത്തു നിന്ന്‌ പ്രതികളെ പിടികൂടിയത്‌.

പശ്ചിമ ബംഗാളില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ എത്തിച്ച ശേഷം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ വിതരണം ചെയ്യുകയാണ്‌ ഇവരുടെ രീതി. ഹസീബു റഹ്മാന്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ നിര്‍മാണ തൊഴിലാളിയായാണ്‌ കേരളത്തിലെത്തിയത്‌. ആദ്യം ചെറിയ തോതില്‍ തുടങ്ങിയ കഞ്ചാവ്‌ കടത്ത്‌ പിന്നീട്‌ സഹജന്‍ ഷേയക്കുമായി ചേര്‍ന്ന്‌ ബ്രൗണ്‍ഷുഗര്‍ കടത്തിലെത്തുകയായിരുന്നു.

ഇവര്‍ ഒരു മില്ലി ഗ്രാം ബ്രൗണ്‍ ഷുഗര്‍ ആയിരം രൂപയ്‌ക്കാണ്‌ വിറ്റിരുന്നത്‌. സംഭവത്തില്‍ എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ അന്വേഷണം ആരംഭിച്ചു.