ബ്രസല്‍സ് വിമാനത്താവളത്തില്‍ സ്‌ഫോടന പരമ്പര: 11പേര്‍ കൊല്ലപ്പെട്ടു

brusselsബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ സാവന്റെം വിമാനത്താവളത്തില്‍ സ്‌ഫോടനം. 11 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്ക്ക് പരുക്കേറ്റു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപം ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് സ്‌ഫോടനം നടന്നതെന്ന് സ്‌കൈ ന്യൂസ് ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിക്കുകയാണ്. വിമാനത്താവളത്തിലേക്കുള്ള റോഡ്, റെയില് ഗതാഗതം നിര്‍ത്തിവെച്ചു. രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്‌ഫോടനമുണ്ടാകാനുള്ള കാരങ്ങള്‍ വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉള്ളൂ.

കഴിഞ്ഞ ദിവസം പാരീസ് ആക്രമണത്തത്തിന്റെ സൂത്രധാരന്‍ സലാഹ് അബ്‌ദെസലാം ബ്രസല്‍സില്‍ നിന്നും പിടിയിലായതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടാകുന്നത്.