‘ബ്യാരി’ മികച്ച ചിത്രം; വിദ്യാബാലന്‍ മികച്ച നടി, ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടന്‍.

ദില്ലി: അന്‍പതിഒന്‍പതാമത് ദേശീയചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘ബ്യാരി’യും ‘ ദേവൂളും’ പങ്കിട്ടു. കന്നഡ ചിത്രമായ ബ്യാരി സംവിധാനം ചെയ്തത്് മലയാളിയായ നാടകസംവിധായകനായ കെ.പി. സുവീരനാണ്.

സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയില്‍ പുനര്‍ജ്ജനിച്ച ‘ഡേര്‍ട്ടി പിക്ച്ചറിലെ അഭിനയത്തിന് വിദ്യാബാലന്‍ മികച്ചനടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. മറാഠി സിനിമയായ ദേവൂളിലെ മികച്ചപ്രകടനത്തിന് ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ബ്യാരിയിലെ നാദിറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മല്ലികയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച സംവിധായകനായി ഗുര്‍വീന്ദര്‍ സിംഗ് അര്‍ഹനായി. മികച്ച ജനപ്രിയചിത്രം ‘അഴകര്‍ സ്വാമീന്‍ കുതിരെ’ . മികച്ച നവാഗതചിത്രം ‘ആരണ്യകാണ്ഡം’. മികച്ച മലയാള ചിത്രമായി രജ്ഞിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപീ തെരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡ്പ്രഖ്യാപനത്തില്‍ മലയാളസിനിമയ്ക്ക് കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. ബ്ലസിയുടെ പ്രണയത്തിലെ അവിസ്മരണീയപ്രകടനത്തിലൂടെ മോഹന്‍ലാലും ഇന്ത്യന്‍ റുപീയിലെ പ്രകടനത്തിലൂടെ പൃഥ്വിരാജും മികച്ച നടനുള്ള മല്‍സരത്തിനായി അവസാനഘട്ടം വരെ മല്‍സരിച്ചിരുന്നു.
സഹനടനായി അപ്പുക്കുട്ടിയെയും മികച്ച ചിത്രസംയോജകനായി പ്രവീണ്‍ (ആരണ്യകാണ്ഡം) കുട്ടികളുടെ മികച്ച ചിത്രമായി ചില്ലാര്‍ പാര്‍ട്ടിയും മികച്ച ഗായികയായി രൂപ ഗാംഗുലിയെയും മികച്ച ഗായകനായി ആനന്ദ്ബാട്ടെയെയും മികച്ച തിരക്കഥയായി വികാസ് ബെഹില്‍ ,നിധീഷ് തിവാരി അവലംബിത തിരക്കഥയ്ക്ക് അവിനാശ് ദേശ്പാണ്ഡോയും മികച്ച ഗാനരചയിതാവായി അമിതാഭ് ഭട്ടാചാര്യ പ്രത്യേക ജൂറിപുരസ്‌ക്കാരം അജ്ഞല്‍ ദത്തയ്ക്കും ലഭിച്ചു.
രോഹിണി ഹതംഗണി അധ്യക്ഷത വഹിച്ച ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.