ബോള്‍ട്ടിന് മൂന്നാം സ്വര്‍ണം

റിയോ ഡി ജനീറോ: പുരുഷന്‍മാരുടെ 4X100 മീറ്ററില്‍ ജമൈക്കയ്ക്കു സ്വര്‍ണം. ഉസൈന്‍ ബോള്‍ട്ട് അടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. റിയോയില്‍ ബോള്‍ട്ടിന്റെ മൂന്നാം സ്വര്‍ണമാണിത്. ഇതോടെ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ കായിക താരമായി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

നേരത്തേ, 100, 200 മീറ്ററുകളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ഒളിംപിക്‌സുകളില്‍ ഹാട്രിക് നേടുന്ന താരമായി ബോള്‍ട്ട് മാറി.

രാവിലെ നടന്ന 4X100 മീറ്റര്‍ റിലേയിലാണ് ചരിത്രമെഴുതി ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. 4*400 മീറ്ററില്‍ 37.27 സെക്കന്റിലാണ് ജമൈക്കന്‍ ടീം ഫിനിഷ് ചെയ്തത്.