ബോധവല്‍ക്കരണ ക്ലാസ് നടത്തി

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും പരപ്പനങ്ങാടി എസ്.എന്‍.എം.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ മദ്യ-മയക്കുമരുക്ക് ആസക്തിക്ക് എതിരെ ലഹരിവര്‍ജ്ജ്‌ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്‌കൂള്‍ പരിസരങ്ങളെ ലഹരി വിമുക്തമാക്കുന്നതിന് വിദ്യാര്‍ത്ഥികളെ സന്നദ്ധമാക്കുകയാണ് ബോധവല്ക്കരണത്തിന്റെ ലക്ഷ്യം.

‘ലഹരിവിരുദ്ധ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് ‘ എന്ന വിഷയത്തില്‍ ടി.പി.വര്‍ഗ്ഗീസ് ക്ലാസ്സ് എടുത്തു. തുടര്‍ന്ന്്് കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനവും ബോധവല്ക്കരണ ടെഫിലിമുകളുടെ പ്രദര്‍ശനവും നടന്നു.

തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍ കോടഞ്ചേരി സ്വാഗതം പറഞ്ഞ യോഗം പരപ്പനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുറഹിമാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.