ബോട്ട് മുങ്ങി ബംഗ്ലാദേശില്‍ 50 പേരെ കാണാതായി

ധാക്ക: ബംഗ്ലാദേശിലെ മേഘ്‌ന നദിയില്‍ ബോട്ട് മുങ്ങി 50 പേരെ കാണാതായി. 100 പേര്‍ കയറിയ ബോട്ട് ബാര്‍ജ്ജുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ധാക്കയില്‍ നിന്നും തെക്കുകിഴക്കന്‍ പ്രദേശമായ ചാന്ദ്പൂരിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്നയുടന്‍ കുറേപേര്‍ നീന്തി രക്ഷപ്പെട്ടു.

മുങ്ങിയ ബോട്ട് ഉയര്‍ത്തി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്. ഇന്ന് രാവിലെ എട്ടുമണിക്കാണ് അപകടം നടന്നത്.