ബോട്ടുദുരന്തം പ്രശോഭ് സുഗതനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ: കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തിലെ ഒന്നാംപ്രതിയായ പ്രശോഭ് സുഗതനെ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ കൊളംബോയില്‍ നിന്നും കേരളത്തിലെത്തിയ പ്രശോഭിനെ ആലപ്പുഴയിലെ പൊലീസ്‌ക്ലബില്‍ വെച്ച് ചോദ്യം ചെയ്തു.

പ്രശോഭിന് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രശോഭിനെ ചോദ്യം ചെയ്ത പൊലീസിന് അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭച്ചിട്ടുണ്ട്. വിശദമായി ചോദ്യംചെയ്യലിന് പ്രശോഭിനെപിന്നീട് കസ്റ്റഡിയില്‍ വാങ്ങും. അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രശോഭിനെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രഭുദയകപ്പലിന്റെ ക്യാപ്റ്റന്‍ ഗോര്‍ഗന്‍ ചാള്‍സ് പെരേരയെ കഴിഞ്ഞദിവസം 14 ദിവസത്തെക്ക് റിമാന്‍ഡുചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ള മയൂര്‍ വീരേന്ദകുമാറിനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.