ബോട്ടിലിടിച്ച എം.വി.’പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്‍ അറസ്റ്റില്‍.

ചെന്നൈ: മല്‍സ്യബന്ധനബോട്ട് ഇടിച്ചു തകര്‍ത്ത ‘പ്രഭുദയ’ കപ്പലിലെ ക്യാപ്റ്റന്‍ പെരേര ഗോള്‍സ് ഗാര്‍ഗിനെ കേരളാപോലീസ് കസ്റ്റഡിയിലെടുത്തു. ചാള്‍സ് പെരേരയെ അമ്പലപ്പുഴ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികളാരംഭിച്ചു കേസിലെ മൂന്നാം പ്രതിയാണ് പെരേര. അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ക്യാപ്റ്റനെ അറസ്റ്റുചെയ്യാനായി ചെന്നൈയിലെത്തിയിരുന്നു.
ക്യാപ്റ്റനെ ചെന്നൈ തുറമുഖത്തെത്തിച്ചു. തുടര്‍നടപടികള്‍ക്കു ശേഷം ക്യാപ്റ്റനെ കോടതിയില്‍ ഹാജരാക്കും.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടപടികള്‍ നടത്തുവാന്‍ കേരളപോലീസിന് കഴിഞ്ഞത്. കപ്പലിന്റെ ക്യാപ്റ്റനെ ചൊവ്വാഴ്ച അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അപകടസമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്ന സീമാന്‍ മയൂര്‍ വീരേന്ദകുമാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്യാപ്റ്റനെ വിവരമറിയിച്ചിരുന്നു എന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.