ബൈത്തുറഹ്മ വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്തില്‍ മുസ്ലിംലീഗ് കമ്മിറ്റി വീടില്ലാത്തവര്‍ക്ക് നിര്‍മിച്ച ബൈത്തുറഹ്മ വീടുകളുടെ താക്കോല്‍ ദാനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മന്ത്രി പി കെ അബ്ദുറബ്ബ്, ഇ.ടി മുഹമ്മദ് ബഷീര്‍, പി എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, അലി തെക്കേപ്പാട്ട്, സിപിഎം ലോക്കല്‍ സെക്രട്ടറി എംപി സുരേഷ്ബാബു, ജയപ്രകാശന്‍, എം സിദ്ദാര്‍ത്ഥന്‍, എംപി ഹംസക്കോയ, ജഗന്നിവാസന്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മലിനെ ആദരിച്ചു.