ബൈത്തുറഹ്മ താക്കോല്‍ദാനം.

kmccതിരൂരങ്ങാടി: റിയാദ്‌ കെ.എം.സി.സി കൊടിഞ്ഞി കമ്മറ്റി ചെറുപ്പാറയിലെ തോണിയേരി ഖദീജക്ക്‌ നിര്‍മ്മിച്ചു നല്‍കിയ ബൈത്തുറഹ്മ താക്കോല്‍ദാനവും, ഗ്രാമപഞ്ചായത്ത്‌ മുസ്ലിംലീഗ്‌ അംഗങ്ങള്‍ക്കുള്ള സ്വീകരണ പൊതുസമ്മേളനഉദ്‌ഘാടനവും, ഓട്ടോറിക്ഷാ താക്കോല്‍ദാനവും മന്ത്രി പി.കെ അബ്ദുറബ്ബ്‌ നിര്‍വ്വഹിച്ചു. കെ.കെ റസാഖ്‌ അധ്യക്ഷത വഹിച്ചു. നിയുക്ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.പി ഉണ്ണികൃഷ്‌ണന്‍, സി അബൂബക്കര്‍ ഹാജി, കെ.കെ നഹ, പി.സി. മുഹമ്മദ്‌ ഹാജി, ടി.സി അഹമ്മദ്‌ കുട്ടിഹാജി, പത്തൂര്‍ മൊയ്‌തീന്‍ ഹാജി, റഫീഖ്‌ പാറക്കല്‍, കെ.കുഞ്ഞിമരക്കാര്‍, എം.പി മുഹമ്മദ്‌ഹസ്സന്‍, പൂഴിക്കല്‍ സലിം, പത്തൂര്‍ കുഞ്ഞുട്ടി ഹാജി, നെച്ചീക്കാട്ട്‌ അബ്ദുറഹ്മാന്‍, മെതുവില്‍ സൈതലവി ഹാജി, ഹമീദ്‌ ക്ലാരി, ഒ .കെ മുഹമ്മദ്‌കുട്ടി, പത്തൂര്‍ ഉണ്ണീന്‍ സാഹിബ്‌, പത്തൂര്‍ അബ്ദുല്‍ അസീസ്‌, എന്‍.പി ആലി ഹാജി, കെ.കെ അബു ഹാജി, ബാവ ചെറുമുക്ക്‌, മുസ്ഥഫ നടുത്തൊടി, മുസ്ഥഫ ഊര്‍പ്പായി, നെച്ചിക്കാട്ട്‌ സ്വാലിഹ്‌, പത്തൂര്‍ ഇസ്‌മയില്‍ ബാബു, യു.എ റസാഖ്‌, നൗഷാദ്‌ കുന്നത്തേരി, ടി.ടി ഹംസ, പി.പി കബീര്‍, സമീര്‍ പൊറ്റാണിക്കല്‍, മുജീബ്‌ മാസ്റ്റര്‍, ഒടിയില്‍ പീച്ചു, എന്‍ അസ്‌ഹറുദ്ധീന്‍, ഇല്ലിക്കല്‍ സക്കരിയ, നരിമടക്കല്‍ നൗഷാദ്‌, കെ.കെ അബ്ദുറഹ്മാന്‍ ഹാജി സംസാരിച്ചു.