ബൈക്ക് മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍

Story dated:Sunday July 10th, 2016,07 22:am
sameeksha sameeksha

thirunnavaya newsതിരൂര്‍: നിരവധി ബൈക്ക് മോഷണക്കേസില പ്രതികളായ രണ്ട് യുവാക്കള്‍ കല്‍പ്പകഞ്ചേരി പോലീസിന്റെ പിടിയില്‍ ആതവനാട് അമ്പലപ്പറമ്പ് വെട്ടിക്കാട്ട് പാരിക്കുഴിയില്‍ സനുപാ(28) ആതവനാട് കരിപ്പോഴള്‍ കല്ലുവെട്ടുകുഴിയില്‍ ഇഖ്ബാല്‍(25) എന്നിവരാണ് കല്‍പ്പകഞ്ചേരി പോലീസിന്റെ രാത്രി പെട്രോളിങ്ങിനിടെ വലയിലായത്.
വാടകക്കെടുത്ത വാഹനത്തില്‍ കറങ്ങി ബൈക്കുകള്‍ കണ്ടെത്തി മോഷ്ടിക്കുകയാണ് ഇവരുടെ രീതി. തീവണ്ടികളില്‍ യാത്ര ചെയ്തും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. സനൂപിനെതിരെ പെരിന്തല്‍മണ്ണ, കൊളത്തൂര്‍, വളാഞ്ചേരി, കാടാമ്പുഴ, കല്‍പ്പകഞ്ചേരി, തിരൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുണ്ട്. പ്രതികളെ തിരൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു