ബൈക്കില്‍ ജീപ്പിടിച്ച് വിമുക്ത ഭടന് പരിക്ക്

പരപ്പനങ്ങാടി : കൊടപ്പാളിയില്‍ വെച്ച് റിട്ട.സുബൈദാര്‍ പുതിയ ഒറ്റയില്‍ ഹനീഫ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ജീപ്പിടിക്കുകയായിരുന്നു.
തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്േഹം പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയാണ്.
പരപ്പനങ്ങാടിയില്‍ നിന്ന് ചെട്ടിപ്പടിയിലേക്ക് പോകുന്നതിനിടെ എതിരെ നിന്ന് റോങ് സൈഡില്‍ വന്ന ജീപ്പിടിക്കുകയായിരുന്നു. സ്ഥിരം അപകട മേഖലയായി മാറിയിരിക്കുന്ന കൊടപ്പാളി വളവില്‍ വേണ്ട മുന്‍കരുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.