ബൈക്കിലെത്തി മാല മോഷ്ടിച്ചു.

ചെമ്മാട്: ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ച് കടന്നു കളഞ്ഞു. ചെമ്മാട് ദര്‍ശന ടാക്കീസിന് സമീപത്ത് വെച്ച് ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന തയ്യില്‍ കോരങ്കണ്ടത്തില്‍ സദാനന്ദന്റെ ഭാര്യ സുജാതയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ മോഷ്ടിച്ചത്. മോഷ്ടാക്കള്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു.

തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചു.