ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു : അപകടം നടന്നത് പാണമ്പ്രവളവില്‍

Story dated:Thursday March 3rd, 2016,10 28:pm
sameeksha sameeksha

 

malaതേഞ്ഞിപ്പലം:: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ദേശീയപാതയില്‍ പാണമ്പ്രവളവിലെ ഡ്രൈനേജില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കണ്ണുര്‍ ചക്കരക്കല്ല് സ്വദേശി കല്ലാങ്കര വീട്ടില്‍ ഭാസക്കരന്റെ മകന്‍ വിപിന്‍(27) ആണ് മരിച്ചത്. നാട്ടുകാരാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഇയാള്‍ കാലികറ്റ് യുണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളേജില്‍ പഠനം പുര്‍ത്തിയാക്കി കോഹിനുരില്‍ തന്നെ സോളാര്‍ പാനല്‍ ബിസിനസ്സ് നടത്തിവരികയായിരുന്നു. കോഹിനുരില്‍ നിന്ന് മരുന്നു വാങ്ങിക്കാനായി ചേളാരിയിലേക്ക് പോയതായിരുന്നു വിപിന്‍.

ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ ഏതോ വാഹനം ഇടിച്ചതായി സംശയമുണ്ട്.