ബേബി കോണ്‍ ബട്ടര്‍ ഡിഷ്.

                                                               1. ബേബി കോണ്‍ -അല്ലി അടര്‍ത്തിയത് ഒരു കപ്പ് 

2. വെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
3 കുരുമുളക്‌പൊടി -ആവശ്യത്തിന്
4 ഉപ്പ് -ആവശ്യത്തിന്
5 മല്ലിയില -ആവശ്യത്തിന്

 
തയ്യാറാക്കുന്ന വിധം:-


ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെയ്ക്കുക. പാത്രം ചൂടാകുമ്പോള്‍ അല്‍പം വെണ്ണയൊഴിച്ച് ബേബി കോണ്‍ ഇട്ട് ഇളക്കുക. ബേബി കോണ്‍ ഒന്നു വെന്തുവരുമ്പോള്‍ ബട്ടറും ആവശ്യത്തിന് കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങിവെക്കുക .ചൂടോടെ ഉപയോഗിക്കാം