ബെന്നി ബഹനാനും പിസി വിഷ്‌ണുനാഥിനും ലക്ഷങ്ങള്‍ നല്‍കി;സരിത

SarithaNair1-PTIകൊച്ചി: ബെന്നി ബഹനാനും പിസി വിഷ്‌ണുനാഥിനും ലക്ഷങ്ങള്‍ നല്‍കിയെന്ന്‌ സരിതയുടെ മൊഴി. ബഹനാന്‌ പാര്‍ട്ടി പ്രവര്‍ത്തക ഫണ്ടില്‍ 2011 നവംബറില്‍ അഞ്ച്‌ ലക്ഷം രൂപ സംഭാവന നല്‍കി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റായിരിക്കെ പി സി വിഷ്‌ണുനാഥ്‌ നയിച്ച മാനവികയാത്രയ്‌ക്കിടെ അദേഹത്തിന്‌ 2012 ഒക്ടോബറില്‍ പ്രവര്‍ത്തന ഫണ്ടായി ഒറ്റപ്പാലത്ത്‌ കൊണ്ടുപോയി ഒരു ലക്ഷം രൂപ നേരിട്ട്‌ നല്‍കി.

ഒക്ടോബര്‍ 9 ന്‌ ഗസ്‌റ്റ്‌ ഹൗസിലെത്തി ഒരു ലക്ഷം കൂടി നല്‍കി. റസീപ്‌റ്റ്‌ നല്‍കാമെന്ന്‌ പറഞ്ഞെങ്കിലും തന്നില്ലെന്നും സരിത പറഞ്ഞു. ഇത്‌ കൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളും ടീം സോളാറില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ട്‌. തെളിവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന്‌ സരിത കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും ആര്യാടനും മാത്രമായിട്ടേ തനിക്ക്‌ ബന്ധമുള്ളു. മറ്റ്‌ ലൈംഗീക ആരോപണങ്ങള്‍ തന്റെ സ്വകാര്യതയാണെന്നും അതേക്കുറിച്ച്‌ പറയാന്‍ മാനസികബുദ്ധിട്ടുണ്ടെന്നും പറഞ്ഞു. അതെസമയം രഹസ്യമായോ അടച്ചിട്ട കോടതി മുറിയിലോ ഈ കാര്യം തുറന്നു പറയാമെന്നും സരിത പറഞ്ഞു.