ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം

ദുബൈ: ദുബൈയിൽ കെട്ടിട ചമുച്ചയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുർജ് ഖലീഫക്ക് സമീപമുള്ള എമ്മാർ കെട്ടിടത്തിലാണ് പുലർച്ചെ അഞ്ചരക്ക് തീപിടിത്തമുണ്ടായത്.
60 നിലകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. 7.30ഓടെ തീ നിയന്ത്രണ വിധേയമായതായി ദുബായ് അഗ്നിശമനസേന വിഭാഗം അറിയിച്ചു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.