ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചു

പരപ്പനങ്ങാടി : ബുദ്ധിമാന്ദ്യമുള്ള 23 കാരിയായ യുവതിയെ അയല്‍വാസിയായ യുവാവ് ലൈംഗിക പീഢനത്തിനിരയാക്കി. യുവതിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതി താമസിക്കുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി ബീച്ച് റോഡിലുള്ള വീട്ടില്‍കയറി പുരുഷന്‍മാരില്ലാത്ത സമയത്ത് കയറി പീഢിപ്പിക്കുകയായിരുന്നു. ഈ സമയത്ത്് വീട്ടില്‍ തളര്‍ന്നുകിടക്കുന്ന മാതാവ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ യുവാവ് ടി. ഷറഫുദ്ധീന്റെ പേരില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. ഒളിവിലായ പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പരപ്പനങ്ങാടി എസ് ഐ അറിയിച്ചു.