ബുദ്ധിമാന്ദ്യദിന സന്ദേശറാലി നടത്തി

special school pgdiപരപ്പനങ്ങാടി :ദേശീയ ബുദ്ധിമാന്ദ്യ ദിനാചരണത്തിന്റെ ഭാഗമായി ചെട്ടിപ്പടി ഗവ:സ്പെഷല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്‍റെര്‍ ആന്‍റ് സ്പെഷല്‍ സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ സന്ദേശ റാലിയും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു .സന്ദേശ റാലി ചെട്ടിപ്പടിയില്‍ നിന്ന് ആരംഭിച്ചു എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമാപിച്ചു .

എന്‍.പി ബാവ ,സീനത്ത് ടീച്ചര്‍ ,നിഷാദ് മടപ്പള്ളി ,സി.വി സക്കരിയ ,സി സി.ജാഫര്‍ ഉള്ളണം ,ജിഷ ടീച്ചര്‍ ,കെ .ഹനീഫ ,സമദ് മാസ്റ്റര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി .സമാപന സംഗമംനഗരസഭാ കൌണ്‍സിലര്‍ എന്‍പി ബാവ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് പി ഒ അഹമദ് റാഫി അധ്യക്ഷനായി ഷൈജ ടീച്ചര്‍ ക്ലാസ്സെടുത്തു .പ്രിന്‍സിപ്പള്‍ ജാസ്മിന്‍ ടീച്ചര്‍ ,എച്ച് എം. ദാസന്‍ മാസ്റ്റര്‍ ,രത്നകുമാരി ടീച്ചര്‍ ,ശാന്ത ടീച്ചര്‍ ,ജിഷ ടീച്ചര്‍ പ്രസംഗിച്ചു .വിദ്യാര്‍ഥികളുടെ വിവിധയിനം കലാപരിപാടികളും നടന്നു .