ബീഹാറില്‍ തെരഞ്ഞെടുപ്പ്‌ അഞ്ചുഘട്ടങ്ങളിലായി നടക്കും

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഒക്ടോബര്‍ 12,16,28 നവംബര്‍ 1, 5 തിയ്യതികളിലായി അഞ്ചുഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഒക്‌ടോബര്‍ 12 നും രണ്ടാം ഘട്ടം ഒക്ടോബര്‍ 16 നും നടക്കും. ഒക്ടോബര്‍ 28 ്‌ മൂന്നാം ഘട്ടവും നവംബര്‍ ഒന്നിന്‌ നാലാം ഘട്ടവും നവംബര്‍ അഞ്ചിന്‌ അഞ്ചാം ഘട്ടവും വോട്ടെടുപ്പ്‌ നടക്കും. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം സെപ്‌റ്റംബര്‍ 16 ന്‌ നിലവില്‍ വരും നവംബര്‍ എട്ടിനായിരിക്കും ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ ബീഹാറില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ബീഹാറിലെ 47 മണ്ഡലങ്ങളില്‍ മാവോയിസ്‌റ്റ്‌ സ്വാധീനം കൂടുതലായതിനാല്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെയാകും തെരഞ്ഞെടുപ്പ്‌ നടത്തുകയെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി. ഫോട്ടോ പതിച്ച വോട്ടിങ്‌ മെഷീന്‍ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌ നടത്തുക. 6.68 കോടി വോട്ടര്‍മാരാണ്‌ ബീഹാറിലുള്ളത്‌.