ബീഹാറില്‍ ട്രെയിനിന് നേരെ മാവോവാദി ആക്രമണം

പാറ്റ്‌ന: ബീഹാറില്‍ ട്രെയിനിന് നേരെ മാവോവാദികള്‍ ആക്രമണം നടത്തി. ധന്‍ബാദ്-പട്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെയായിരുന്നു ആക്രമണം. ഉച്ചക്ക് ഒരു മണിയോടെ ജമോയ് ജില്ലയില്‍ വെച്ചാണ് സംഭവം നടന്നത്.

ട്രെയിന്‍ തടഞ്ഞ് വെടിവെപ്പ് നടത്തിയ മാവോയിസ്റ്റുകള്‍ യാത്രക്കാരെ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. നൂറോളം വരുന്ന മാവോയിസ്റ്റ് സംഘമാണ് ഏകദേശം 20 മിനിറ്റോളം വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഏതാനും യാത്രക്കാര്‍ക്കും ലോകോ പൈലറ്റിനും പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ്കാരുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ ഇവര്‍ പിടിച്ചെടുത്ത് വനത്തിലേക്ക് ഓടി മറയുകയായിരുന്നു. ആര്‍പിഎഫ് ജവാന്‍മാരെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നത് എന്ന് ബീഹാര്‍ ഡിജിപി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി – ഹൗറ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിറുത്തി വെച്ചിരിക്കുയാണ്.