ബീഹാറിലെ എന്‍ഡിഎ സീറ്റ്‌ വിഭജനം ധാരണയായി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തീരുമാനം പിന്നീട്‌

bjpദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ്‌ വിഭജനം ധാരണയായി. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്‌ക്ക്‌ 20 സീറ്റുകള്‍ നല്‍കി. ബി ജെ പി ദേശീ അധ്യക്ഷന്‍ അമിത്‌ ഷായും ജിതന്‍ റാം മഞ്ചിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ സീറ്റ്‌ വിഭജനം ധാരണയിലെത്തിയത്‌. സീറ്റ്‌ വിഭജനം അമിത്‌ ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബി ജെ പി 160 സീറ്റുകളിലും റാംവിലാസ്‌ പാസ്വാന്റെ എല്‍ജെപി 40 സീറ്റുകളിലും , ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍ എസ്‌ എല്‍ പി 23 സീറ്റുകളിലും, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച 20 സീറ്റുകളിലുമാണ്‌ മത്സരിക്കുക. ഇതോടെ മുഴുവന്‍ സീറ്റുകളിലും ധാരണയായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന്‌ പിന്നീട്‌ തീരുമാനിക്കും.

243 അംഗ നിയമസഭയിലേക്കുള്ള ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത മാസമാണ്‌ നടക്കുക. അഞ്ചു ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്‌. ഒക്ടോബര്‍ 12 നാണ്‌ ആദ്യഘട്ട വോട്ടിങ്‌ ആരംഭിക്കുക.